പട്ടാമ്പി : മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികളാണെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു. കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലാ കമ്മിറ്റി മേലെ പട്ടാമ്പി നക്ഷത്ര റീജൻസിയിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹിക മാധ്യമങ്ങൾ വ്യാപകമായ പുതിയ കാലത്ത് വ്യാജവാർത്തകൾക്ക് പ്രചാരമേറിയ സാഹചര്യമാണുള്ളത്.
അത്തരം ഘട്ടങ്ങളിൽ വാർത്തകളുടെ സ്രോതസ്സുകളും നിജസ്ഥിതിയും കൂടുതൽ ആധികാരികമായി കണ്ടെത്താനും പൊതുജനങ്ങൾക്ക് അറിയിക്കാനും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ആണ് കൂടുതൽ സാധ്യതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർക്കായുള്ള സംസ്ഥാനത്തെ ആദ്യ രജിസ്ട്രേഡ് യൂണിയൻ ആയ കെ ആർ എം യു വിന്റെ ജില്ലയിലെ പ്രവർത്തകർക്കുള്ള ഐഡി കാർഡ് വിതരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഉക്രൈനിൽ റഷ്യ നടത്തുന്ന കടന്നാക്രമണത്തിൽ യോഗം പ്രതിഷേധിച്ചു. യുദ്ധം വേണ്ട എന്ന പ്ലക്കാർഡ് ഉയർത്തി പ്രവർത്തകർ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെ ആർ എം യു അംഗം കെ എ റഷീദിനെ ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡണ്ട് എൻ കെ റാസി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെ ടി പ്രദീപ് ചെറുപ്പുളശ്ശേരി , മനോജ് പുലാശ്ശേരി, യു എ റഷീദ് പാലത്തറ ഗേറ്റ്, ജിനു ചെറുപ്പുളശ്ശേരി , വിഷ്ണു കൂനത്തറ സംസാരിച്ചു