കൊച്ചി: മീഡിയാ വൺ ചാനലിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. ചാനൽ വിലക്ക് തുടരും. വിലക്കിലേക്കു നയിച്ച കാരണങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറാം എന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി അറിയിച്ചു. ദേശസുരക്ഷയ്ക്കു ഭീഷണിയെന്ന വ്യാജം പറഞ്ഞാണു ലൈസന്‍സ് റദ്ദാക്കിയതെന്ന് അപ്പീലില്‍ വിശദീകരിച്ചിരുന്നു.
