കൊട്ടാരക്കര : മുൻസിപ്പാലിറ്റി കൗൺസിലറും, സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ നാലുപേർ പോലീസ് പിടിയിലായി. കഴിഞ്ഞ 24-ാം തീയതി രാത്രി 9.30 മണിയോടെ കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റിൽ വച്ചാണ് ഫൈസൽ ബഷീറിനെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളായ 1) മേലില,വില്ലൂർ ആശാഭവൻ അഭിലാഷ്(30), 2) ഇരണൂർ രാജീവ് ഭവൻ രാജീവ്(27), 3) മേലില വില്ലൂർ അഭിജിത്ത് ഭവൻ അഭിജിത്ത്(27), 4 ) തൃക്കണ്ണമംഗൽ മറ്റത്ത് വിള പുത്തൻവീട് സതീഷ് കുമാർ(32) എന്നിവരെ ഇന്ന് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി. ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്. പി.എസ്സ്. മധുസൂദനൻ, കൊട്ടാരക്കര ഡിവൈഎസ്പി. സുരേഷ്, കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ. ജോസഫ് ലിയോൺ, എസ്ഐമാരായ ദീപു. കെ. എസ്. വിദ്യാധിരാജ്, അജയകുമാർ, സുദർശനൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
