കടയ്ക്കൽ : ഫോൺ വഴി പരിചയപ്പെട്ട 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി കുമ്മിൾ വില്ലേജിൽ കൊണ്ടോടി എന്ന സ്ഥലത്തു വിഷ്ണു നിവാസിൽ 24 വയസുള്ള വിശാഖ്(24)നെ കടയ്ക്കൽ ISHO പി.എസ് രാജേഷ് , SI അജു കുമാർ, ASI മാരായ ഉണ്ണികൃഷ്ണൻ, ഹരികുമാർ, ബിനിൽ സിവിൽ പോലീസ് ഓഫീസർ ജയറാണി എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
