ചവറ : ഭാര്യയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യ (35) ആണ് മരിച്ചത്. ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനിൽ ബിനു (40) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആറരയോടെ ശരണ്യ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ബക്കറ്റിൽ പെട്രോളുമായി എത്തി ശരീരത്തിലൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരണ്യയെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 7നു മരിച്ചു.
