നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചക്കുപാറ വിഷ്ണു (27) കാപ്പാ നിയമപ്രകാരം അറസ്റ്റിൽ.കൊല്ലം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ആണ് അറസ്റ്റ്.കുന്നിക്കോട്. പുനലൂർ,കൊട്ടാരക്കര,പാലാ തുടങ്ങിയ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള വധ ശ്രമം ,കവർച്ച,അടിപിടി,കള്ളനോട്ട് ഇടപാട്, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്.പ്രമാദമായ കൊട്ടാരക്കര ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള കേസിലെ പ്രതികൂടിയാണ്. ബാങ്ക് മാനേജരുടെ 3 പവന്റെ സ്വർണമാലയും,മൊബൈൽ ഫോണും, പണവും കവർച്ച ചെയ്തതിൽ പാലാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ചക്കുപാറ വിഷ്ണു.പുനലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 9 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിലെ പ്രതികൂടിയാണ്.വിഷ്ണു പ്രതിയായി 11 കേസുകൾ ഉണ്ട്.കുപ്രസിദ്ധ ഗുണ്ട ചക്കുപാറ ശിവൻ ഇയാളുടെ സഹോദരൻ ആണ്. ചക്കുപാറ ശിവൻ നിലവിൽ ഗുണ്ടാ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുകയാണ്. കൊല്ലം റൂറൽ ജില്ല പോലീസ് മേധാവി കെ ബി .രവി IPS ന്റെ നിർദ്ദേശപ്രകാരം അഡിഷണൽ പോലീസ് സൂപ്രണ്ട് എസ്.മധുസൂദനൻ, കൊട്ടാരക്കര DySP ആർ .സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കുന്നിക്കോട് SHO.പി.ഐ.മുബാറക്ക്.SI.വൈശാഖ് കൃഷ്ണൻ.കാപ്പ സെൽ SI അജിത്.കുന്നിക്കോട് സ്പെഷൽ ബ്രാഞ്ച് SI ഗോപകുമാർ,ലാലു, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്,ബാബുരാജ്,വിനീഷ്,സജു,അനീഷ് കൃഷ്ണൻ, സൺലാൽ,മധു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആക്കി.
