കൊച്ചി: അന്തരിച്ച പ്രശസ്ത താരം കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും.
ഉച്ചയോടെയാകും മൃതദേഹം വടക്കാ ഞ്ചേരിയിലെ വീട്ടിലെത്തിക്കുക. ഇന്ന് രാവിലെ മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
മകന്, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ വെച്ച് ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.