ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ ദിനാചരണം ഈ വർഷം മുതൽ പുനരാരംഭിക്കുകയാണെന്നും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
ലാന്റ് റവന്യൂ വകുപ്പിൽ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസർമാർക്കും സംസ്ഥാനത്തെ മികച്ച മൂന്ന് തഹസിൽദാർമാർക്കും മികച്ച മൂന്ന് എൽ ആർ തഹസിൽദാർമാർക്കും, മികച്ച മൂന്ന് ആർഡിഒ/ സബ് കളക്ടർമാർക്കും മികച്ച മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്കും മികച്ച മൂന്ന് ജില്ലാ കളക്ടർമർക്കും അവാർഡുകൾ സമ്മാനിക്കും. ഓരോ ജില്ലയിലേയും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഓരോ വില്ലേജ് ഓഫീസിനും സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഓരോ താലൂക്കോഫീസിനും റവന്യു ഡിവിഷണൽ ഓഫീസിനും ജില്ലാ കളക്ടർക്കും സർവേ സൂപ്രണ്ടിനും അവാർഡ് സമ്മാനിക്കും. കൂടാതെ ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ എന്നിവരിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് പേർക്ക് വീതവും അവാർഡ് നൽകും.