എഴുകോൺ : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നൽകി കുട്ടിയുടെ ഫോട്ടോകൾ കൈവശപ്പെടുത്തി മോർഫ് ചെയ്ത് ഫോട്ടോകൾ നഗ്നഫോട്ടോകൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല എന്ന സ്ഥലത്ത് പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദിനെ (25) ഇന്ന് രാവിലെ എഴുകോൺ ഐ. എസ്സ്. എച്ച്. ഒ. ശിവപ്രകാശ്, സബ്ഇൻസ്പെക്ടർ അനീസ്, എസ്. സി. പി. ഒ. പ്രദീപ് കുമാർ സി.പി.ഒ.വിനീത് കുമാർ, ഷാനീർ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
