ചടയമംഗലം: അകമൺ എന്ന സ്ഥലത്ത് MC റോഡിൽ – റോഡ് സൈഡിൽ KSTP യുടെ സബ് കോൺട്രാക്ട് കമ്പനിയായ EKK ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനി സ്ഥാപിച്ചിരുന്ന 4 സോളാർ ലൈറ്റിന്റെ 8 ബാറ്ററികൾ മോഷണം നടത്തി കേസിൽ തമിഴ്നാട് തെങ്കാശി, K.V വെള്ളപുരം എന്ന സ്ഥലത്ത് ശിവകുമാർ(29) എന്നയാളെ ചടയമംഗലം പോലീസ് അറെസ്റ് ചെയ്തു. 18.02.2022 തീയതി രാവിലെ 120000 രൂപ വിലമതിക്കുന്ന ബാറ്ററികൾ മോഷണം പോയത്. ഈ സമയം ഇതുവഴി നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി നോക്കിവന്ന ചടയമംഗലം SI മോനിഷ്, GSI എഫ്.ആർ മനോജ് എന്നിവർ പ്രതിയെയും കൂട്ടാളിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി മോഷണ മുതലുമായി പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി പോലീസിനെ കണ്ട് ഓടിരക്ഷപെടുകയായിരുന്നു. പിടിയിലായ പ്രതി ശിവകുമാർ മുൻപും ബാറ്ററി മോഷണത്തിനു പിടിയിലായിട്ടുണ്ട്.
