പുത്തൂർ : ജോലി സംബന്ധമായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു വച്ച് അന്യ സംസ്ഥാനകാരിയായ 7 വയസ് പ്രായമുള്ള പെൺകുട്ടിയെ മുറിക്കുള്ളിലേക്ക് മുറുക്കാൻ എടുക്കാനായി പറഞ്ഞുവിട്ട ശേഷം പിറകെ പിന്തുടർന്ന് മുറിക്കുള്ളിൽ വച്ച് പീഢിപ്പിച്ച കേസ്സിൽ വെസ്റ്റ് ബംഗാൾ ജൽപൈഗുഡി സമീർ അലാം (25) എന്നയാളെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും കുടുംബവും പരാതിക്കാരിയും കുടുംബവും ഈ സ്ഥാപനം വക കോമ്പൗണ്ടിൽ താമസിച്ചുവരികയായിരുന്നു. പ്രതി കുറ്റം ചെയ്തശേഷം ഭാര്യയുമൊത്തു സ്ഥലം വിട്ടുപോയിട്ടുള്ളതും തുടർന്ന് നടന്ന അന്വേഷണത്തിൽ ആലപ്പുഴ KSRTC ബസ്സ്റ്റാൻഡിൽ വച്ച് പുത്തൂർ SHO സുഭാഷ് കുമാർ, SI ടി.ജെ ജയേഷ്, സ്പെഷ്യൽ ബ്രാഞ്ച് ASI മധു , സിവിൽ പോലീസ് ഓഫിസർ ഡാനിയേൽ എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
