കൊട്ടാരക്കര. മുത്തുമാരി അമ്മൻ ദേവസ്ഥാനം അമ്മൻകൊട മഹോത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ രമേശ് ഭാനു ഭാനു പണ്ടാരം മേൽ ശാന്തി ശംഭു ശങ്കര ഭദ്രർ എന്നിവരുടെ കർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ഫെബ്രുവരി 15 ഇന്ന് വൈകിട്ട് 5 മണിക്ക് ഊര് വലത്ത് ഘോഷയാത്ര, ഫെബ്രുവരി 16 ഉച്ചക്ക് 12 മണിക്ക് മഞ്ഞനീരാട്ട്, ഫെബ്രുവരി 18 നു രാവിലേ ഏഴുമണിക്ക് സൂര്യ പൊങ്കാല.
