കൊട്ടാരക്കര : ഉമ്മന്നൂർ പഞ്ചായത്ത് വളപ്പിലെ ഉദ്ദേശം 45 അടിയിലധികം താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ ഉമ്മന്നൂർ പാറക്കെട്ട് വീട്ടിൽ രാജു എന്നയാൾ കിണറ്റിനുള്ളിൽ അകപ്പെടുകയും കൊട്ടാരക്കര അഗ്നി രക്ഷാ സേന സംഭവസ്ഥലത്തെത്തി ഫയർ & റെസ്ക്യൂ ഓഫീസർ വി. എം. മനോജ് കിണറ്റിൽ ഇറങ്ങി അദ്ദേഹത്തെ രക്ഷപെടുത്തി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വി.പി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗ്ഗീസ് ഫയർ & റെസ്ക്യൂ ഓഫീസർമാരായ മനേഷ്.എം, പ്രവീൺ.പി, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുമേഷ്.യു.കെ., ഹോം ഗാർഡുമാരായ കെ.സുന്ദരൻ, കൃഷ്ണൻകുട്ടി പിള്ള എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
