കൊട്ടാരക്കര . കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര മാസ്റ്റർപ്ലാൻ ദീർഘ കാല മായി പ്രവർത്തനങ്ങൾ നടക്കുന്നെണ്ടെങ്കിലും ടെണ്ടർ നടപടികൾ അനന്തമായി നീണ്ടുപോകുന്നത് പദ്ധതികൾതുടങ്ങി വയ്ന്നാവുന്നില്ല . പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് അടുത്ത ദിവസമിവിടെ എത്തുന്നുണ്ട് കൂടിയാലോചനകൾക്കു ശേഷം വേഗത്തിൽ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കും. പദ്ധതി നടപ്പിലാക്കാൻ മന്ത്രിയുടെ ഇടപെടീൽ ഉണ്ടാകുമെന്നു ഉറപ്പു നൽകി .


ശ്രീകോവിൽ ടെണ്ടർ വിജ്ഞാപനം ഇറക്കിയിട്ടും ഇപ്പോഴതെ സാഹചര്യം കൊണ്ടായിരിക്കും എടുക്കാൻ സാധിക്കാത്തതു ഉടൻ തന്നെ ഈ അവസ്ഥ മാറിവരുമെന്നും അദ്ദേഹം പ്രത്യാശിച്ചു . ഉപദേവാലയ സമർപ്പണത്തിനു മു ന്നോടിയായി ക്ഷേത്ര സന്ദർശന വേളയിൽ മാധ്യമങ്ങളൊടെ പ്രതികാരിക്കുകയായിരുന്നു ധനകാര്യ മന്ത്രി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി മുരളീധരൻപിള്ള , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ആർ രമേശ് , ഉപേദശസമിതി പ്രസിഡന്റ് മുകളുവിള അനിൽ കുമാർ , സെക്രട്ടറി വത്സല ആർ ,വൈസ് പ്രസിഡന്റ് അശ്വിനി ദേവ് , മണിക്കുട്ടൻ ,രഞ്ജിത് ,ശ്രീകുമാർ , പ്രേംകുമാർ ,വിനോദ് ,സഹ ശാന്തിഃ രതീഷ്കുമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു