കൊട്ടാരക്കര : എം സി റോഡിൽ ലോവർ കരിക്കം കുരിശടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറായ യുവാവ് മരിച്ചു. കരിക്കം ബ്രൈറ്റ് ഹൗസിൽ മാത്യൂസ് തോമസ് (31) ആണ് മരിച്ചത്. കൊട്ടാരക്കര ലോവർ കരിക്കം കുരിശടി ജംഗ്ഷനിൽ ഇന്നലെ (ഞായർ) വൈകിട്ട് 4.15നായിരുന്നു അപകടം. വീട്ടിലേയ്ക്ക് തിരിഞ്ഞുപോകുന്നതിനു വേണ്ടി ബൈക്കിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ശബരിമല ദർശനവും കഴിഞ്ഞ് വന്ന ആന്ധ്രാപ്രദേശ് അയ്യപ്പഭക്തൻമാരുടെ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ജോലി സ്ഥലത്തേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ : അഞ്ജിത. മകൾ : 2 വയസുള്ള ആൻഡ്രിയ മാത്യൂസ്.
