കൊല്ലം : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കാസർഗോഡ് നിന്ന് ആരംഭിച്ച കേരളയാത്ര 2022 ജനുവരി 17 ന് കൊല്ലം ജില്ലയിൽ എത്തും.സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതോടൊപ്പം സമാധാന സന്ദേശം ദേശത്ത് അറിയിപ്പാനും സമയം വേർതിരിക്കും . ജില്ലയിൽ പത്തനാപുരത്ത് നിന്നും ആരംഭിക്കുന്ന പര്യടനം അഞ്ചൽ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം വൈകിട്ട് 6ന് കൊല്ലം പോളയത്തോട് സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനത്തിൽ രാഷ്ട്രീയ,സാംസ്കാരിക, ആത്മിക നേതാക്കൾ പങ്കെടുക്കും.
