ന്യൂഡൽഹി / തിരുവനന്തപുരം ∙ കോവിഡിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും 7 ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖയിറക്കി. എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. നിബന്ധനകൾ ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണു കേന്ദ്ര നിർദേശം. എന്നാൽ, കേരളത്തിൽ ഇന്നുമുതൽ തന്നെ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
