ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ ബസ് നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു 3 പേർക്ക് പരിക്ക്. നാലുമുക്ക് റോഡിലെ കറ്റിയാ മലക്ക് സമീപമാണ് മറിഞ്ഞത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടം നടക്കുമ്പോൾ 12 ഓളം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
