അമ്പൂരി, വാഴിച്ചൽ, വെള്ളറട മേഖലകളില്‍ ചൊവ്വാഴ്ച(ഡിസംബര്‍ 28) രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന് അറിയിച്ചു.
ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് റിസ്ക് അനലിസ്റ്റ് പ്രദീപ് ജി.എസ്, ജിയോളജിസ്റ്റ് അജിന്.ആര് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ മേഖലകളിലേക്കയച്ച് പഠനം നടത്തിയ ശേഷമാണ് മന്ത്രി പ്രതികരിച്ചത്.
