ന്യൂഡൽഹി ∙ നൂറിൽപരം കേസുകളേ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. യുകെയിലെയും ഫ്രാൻസിലെയും നിലയിൽ ഇന്ത്യയിലും വ്യാപനമുണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെയാകാമെന്നു കേന്ദ്ര സർക്കാരിന്റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ മുന്നറിയിപ്പു നൽകി. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരിലും ഒമിക്രോൺ വകഭേദം കണ്ടെത്താനുള്ള ജനിതക പരിശോധന നടത്താൻ കഴിയില്ലെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
