ശൂരനാട് : കൊല്ലത്തു നിന്നും ചെങ്ങന്നൂരെക്കു പോകുന്ന KSRTC ബസ്സിൽ ഭരണിക്കാവ് ജങ്ക്ഷനിൽ നിന്നും കയറി തിരുവല്ല കോളേജിലേക്ക് യാത്ര ചെയ്തു വന്ന പെൺകുട്ടിയെ മയ്യത്തിങ്കര പള്ളി ജങ്ഷനിൽ എത്തിയപ്പോൾ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിനു ഇടയാക്കിയ ആളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവിൻ(43) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. മൂന്ന്പേർക്കു ഇരിക്കാവുന്ന സീറ്റിൽ പ്രതി കയറിയിരുന്ന ശേഷം തുടർച്ചയയായി ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി അതിനെതിരെ പ്രതികരിച്ചപ്പോൾ ഉടുമുണ്ട് അഴിച്ചു നഗ്നത പ്രദര്ശിപ്പിച്ചിട്ടുള്ളതുമാണ്.
