ജക്കാർത്ത∙ ഇന്തോനീഷ്യയിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആയിരം കിലോമീറ്റർ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
