കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ പറഞ്ഞു.
ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ: ബി. ആർ അംബേദ്ക്കറുടെ 65-മത് ചരമദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മടത്തറ ശ്യാമിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം. സി. ജയകുമാർ, കേരള കോൺഗ്രസ്(എം)ജില്ലാ ട്രഷർ ജോൺ പി കരിക്കകം, നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു സാം, ജില്ലാ ഭാരവാഹികളായ സി കെ രാജൻ, ഉണ്ണി വട്ടത്തറ, അരുൺ അഞ്ചൽ, ജയകുമാർ മൈനാഗപ്പള്ളി, അജയൻ വയലിത്തറ, സി. ശിവാനന്ദൻ, അജയഘോഷ് പള്ളിശ്ശേരി, ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നിർദ്ദന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു.
