ദുബായ്: നിര്‍ത്തിയിട്ട വിമാനത്തിൻ്റെ അടിയന്തരസുരക്ഷാ വാതില്‍ തുറന്ന് താഴേക്കുവീണ് പരിക്കേറ്റ എമിറേറ്റ്സ് എയര്‍ലൈന്‍സിലെ ജീവനക്കാരി മരിച്ചു.
എമിറേറ്റ്സ് എയര്‍ലൈന്‍സിൻ്റെ ഇ.കെ.-730 വിമാനത്തില്‍ നിന്നാണ് വീണത്. മാര്‍ച്ച് 14-ന് യുഗാണ്‍ഡയിലെ എൻ്റബെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു അപകടം. ജീവനക്കാരിയെ ഉടന്‍ ആശ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ജീവനക്കാരിയുടെ വിവരം പുറത്തുവിട്ടിട്ടില്ല. അപകടത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തരസുരക്ഷാ വാതില്‍ തുറന്നുപോയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു.