സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനും നടപ്പിലാക്കി വരുന്ന വിവിധ പരിപാടികള്‍ ജനങ്ങളിലെത്തിക്കാനുള്ള വാര്‍ത്താവിനിമയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിയ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരുന്നു.
