ക്വാലാലംപൂർ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ ‘സിംഗപൂരിലും സ്ഥിരീകരിച്ചു . സൗത്ത് ആഫ്രിക്കൻ നഗരമായ ജോഹന്നാസ് ബർഗിൽ നിന്ന് വിമാനത്തിലെത്തിയ രണ്ടുപേർക്കാണ് പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്നും സിംഗപൂർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
