കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏകദേശം 20 കിലോമീറ്റർ നീളുന്ന റോഡ് നിർമാണം രണ്ട് ഭാഗങ്ങളായി പൂർത്തിയാക്കാനാണ് ശ്രമം. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും 2022 ഡിസംബറോടെ റോഡ് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണ പ്രവർത്തികൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
