റേഷൻ കടകളുടെ ലൈസൻസ് റദ്ദു ചെയ്തത് സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അദാലത്ത് നവംബർ 29ന് രാവിലെ 11 മണിക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ നടന്നു. അദാലത്തിൽ 24 കടകളുടെ ലൈസൻസ് പുനസ്ഥാപിച്ചു.
