കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കൊല്ലം തൃക്കരുവ കൃഷിഭവനില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാവെളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിന് പലപ്പോഴും മറുനാടുകളെ ആശ്രയിക്കേണ്ടി വരു ന്ന സ്ഥിതിയാണ്. കേരഗ്രാമം പദ്ധതി യുടെ വ്യാപനത്തിലൂടെ നാളികേര കൃഷിയെ പഴയ ഉണർവിലേക്ക് ഉയർത്തണം. 12 ലക്ഷത്തോളം തൈകളാണ് ഈ വർഷം ഉൽപ്പാദിപ്പിച്ചത്. നാളികേര കർഷകന് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. തൃക്കരുവയിൽ പദ്ധതി നടപ്പിലാക്കുന്നത് വഴി തൃക്കരുവ ബ്രാൻഡ് വെളിച്ചെണ്ണയും മറ്റു മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിൽ ഇറക്കാൻ കർഷകർക്ക് സാധിക്കണം.