ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതിയായി കേരളം നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കര്‍മ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ പരിപാലന രംഗത്ത് ഇതു വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ ബോര്‍ഡിന്റെ 2019, 2020 വര്‍ഷങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
