വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്മ ഉറപ്പാക്കാനും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) സിന്റെ ഭാഗമായി ജില്ലാതല കമ്മറ്റി രൂപീകരിച്ചു. രാജ്യത്ത് ആകെ മൂന്ന് ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുള്ള പദ്ധതി 2026 ഓടെ പൂര്‍ത്തിയാകും. 2021-22 മുതല്‍ 2025-26 വരെ അഞ്ച് വര്‍ഷമാണ് കാലയളവ്.
