കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം.
