അടുത്തിടെ ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന് നടത്തിയ ഒരു സര്‍വേയില്‍, മികച്ച പൊലീസ് സേനയുടെ പട്ടികയില്‍ കേരളം നാലാം.സ്ഥാനത്ത്. ഫൗണ്ടേഷന്റെ ‘സ്മാര്‍ട്ട് പൊലീസിംഗ്’ സൂചികയില്‍ 29 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ടു. അതില്‍ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്തും, തെലങ്കാന രണ്ടാം സ്ഥാനത്തും, അസം മൂന്നാം സ്ഥാനത്തും, കേരളം നാലാം സ്ഥാനത്തുമെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പിന്റെ പ്രകടനം വിലയിരുത്തുന്ന ഈ ദേശീയ സര്‍വേ ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 15 -നും ഇടയിലാണ് നടന്നത്. ഏറ്റവും മോശം പ്രകടനം നടത്തി ബിഹാര്‍, പട്ടികയില്‍ ഏറ്റവും അവസാനമെത്തി. തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശുമുണ്ട്.
