മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊര്‍ജ്ജിതപ്പെടുത്തി. തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, ചിപ്സ് സ്റ്റാളുകള്‍, നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി എല്ലായിടത്തും പരിശോധന നടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുമളി, പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളില്‍ വിവിധ കടകളില്‍ നടത്തിയ പരിശോധനകളില്‍ നോട്ടീസ് നല്‍കുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന കുമളിയിലെ ബെറ്റര്‍ ബേക്കറിക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നല്കി. കാലാവധി കഴിഞ്ഞ പാക്കറ്റ് പാല് വില്‍പ്പനക്കായി വച്ചതിന് നടപടി എടുത്തു. പല ഭക്ഷ്യ വസ്തുക്കളും തുറന്നുവെച്ചിരിക്കുന്നതായി കണ്ടെത്തി. കുമളിയിലെ ചിപ്സ് വില്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
