പൂയപ്പള്ളി: വിദേശ മദ്യം വാങ്ങി അനധികൃതമായി സൂക്ഷിച്ചു വിൽപ്പന നടത്തിയ കേസിലെ പ്രതിയായ വെളിനല്ലൂർ ഓയൂർ എന്ന സ്ഥലത്തു പന്നിയോട് പുത്തൻ വീട്ടിൽ വിഷ്ണു(32)വിനെ പൂയപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. ഇദ്ദേഹവും മറ്റും താമസിക്കുന്ന വീടിന്റെ പിറകുവശം വിറകിനടിയിൽ സഞ്ചിയിൽ 1 ലിറ്റർ വീതം കൊള്ളുന്ന 4 കുപ്പികളിലായിട്ടാണ് വിദേശമദ്യം സൂക്ഷിച്ചിരുന്നത്. ഇത് ആവശ്യക്കാർക്കു ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർക്കു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതു.
