ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്ററണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തെ നല്കിയ ഇളവുകള്‍ ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് വാഹന രേഖകളുടെ തീയതി സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
