ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ലൈഫ് മിഷന്. പദ്ധതിപ്രകാരം നിര്‍മ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുതിയ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും ലൈഫ് മിഷന് അറിയിച്ചു.
