ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം ഒക്ടോബർ 29 ന് സമാപിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി, കേരള ഭാഷാ സാഹിത്യ ഇന്‍സ്റ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 60 പ്രസാധകരാണ് പുസ്തക വൈവിധ്യവുമായി മേളയില്‍ സാന്നിധ്യമായത്.
കെ. വി. മോഹന്‍കുമാര്‍, കെ.ആര്. മീര, ബെന്യാമിന് തുടങ്ങിയവര്‍ പുസ്തകോത്സവ വേദിയില്‍ വായനക്കാരുമായി സംവദിച്ചിരുന്നു. ഗ്രന്ഥശാലകള്‍ക്ക് 33 ശതമാനം വിലക്കിഴിവില്‍ ആണ് പുസ്തകം ലഭ്യമാക്കിയത്. എണ്ണൂറിലധികം ഗ്രന്ഥശാലകള്‍ക്ക് ആനുകൂല്യം ലഭിച്ചു . 20 ശതമാനം വില കുറവാണ് പൊതുവില്‍ നല്‍കിയിരുന്നത്.