എറണാകുളം: ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം. എറണാകുളം എം.പി ഹൈബി ഈഡൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകൾ ലോക സഞ്ചരികൾക്ക് മുന്നിലെത്തണമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകുമെന്നും എം.പി പറഞ്ഞു. എറണാകുളം രാജഗിരി കോളേജിലെ വിദ്യാർത്ഥികളും എം.പിയും പൊക്കാളി കൊയ്ത്തിൽ പങ്കാളികളായി. ജൈവകർഷകർ, അക്വാഫാം ഉടമകൾ, വില്ലേജ് ടൂർ ഓപ്പറേറ്റർമാർ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
