കൊട്ടാരക്കര: കേരളാ ഗണക മഹാസഭ കൊല്ലം ജില്ലാ സമ്മേളനം 10ന് കൊട്ടാരക്കരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് പ്രകടനം പൊതു സമ്മേളനം വൈദ്യസംഗമം പ്രതിഭകളെയും മുതിര്‍ന്ന വ്യക്തികളെയും ആദരിക്കല്‍ പ്രതിനിധി സമ്മേളനം തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ഹൈലാന്റ് ആഡിറ്റോറിയത്തില്‍ വെച്ചാണ് സമ്മേളന പരിപാകള് നടക്കുക. രാവിലെ 9.30 ന് നടക്കുന്ന പൊതുസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്മാന് ഡോ.മധുസൂധനന് അദ്ധ്യക്ഷത വഹിക്കും. അഡ്വ. അയിഷാപ്പോറ്റി എം.എല്‍.എ വിശിഷ്ട അതിഥി ആയിരിക്കും. മുന്‍സിപ്പല്‍ ചെയര്പേഴ്സന് ശ്യാമളയമ്മ, എസ്.ആര് രമേശ്, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കെ.ജി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓച്ചിറ ഗോപിനാഥന് അദ്ധ്യക്ഷത വഹിക്കും. മുന്‍.എം.പി ചെങ്ങറ സുരേന്ദ്രന് വിശിഷ്ട അതിഥിയായിരുക്കും.
