കൊട്ടാരക്കര : വയലരികിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ദുരൂഹത ഉണ്ടെന്ന് പൊലീസ്. ഉമ്മന്നൂർ, കമ്പങ്കോട് സ്വദേശി വിജയൻ (65) ആണ് മരിച്ചത്. പുലമൺ കുന്നക്കരക്ക് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തിലധികം പഴക്കം തോന്നിക്കും. കൃഷിപ്പണി ചെയ്തു വന്ന ആളാണ് വിജയൻ. കൊട്ടാരക്കര പൊലീസ് കേസ് എടുത്തു.
