അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കാത്ത വിധം മുന്‍കരുതല്‍ സ്വീകരിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അപകട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.
അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണം. അപകടകരമായി മരങ്ങളും മുറിച്ച് നീക്കണം. പള്ളിക്കലാറിന്റെ പരിസരത്ത് പെട്ടന്ന് വെള്ളം നിറയുന്ന സാഹചര്യം മുന്നില്‍ക്കണ്ട് തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. മറ്റു നദീതീരങ്ങളിലും സമാന നടപടി കൈക്കൊള്ളണം. സ്ഥിതിഗതി വിലയിരുത്താനും നിര്‍ദ്ദേശങ്ങള്‍ക്കുമായി ജനപ്രതിനിധികള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരണം.