കൊട്ടാരക്കര: ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ) നേതൃത്വത്തിൽ ഇന്ന് കോട്ടവട്ടം പ്രൊവിഡൻസ് ഹോം, വിളക്കുടി സ്നേഹതീരം എന്നിവിടങ്ങളിൽ പുതപ്പുകളും തുണികളും സൌജന്യമായി വിതരണം ചെയ്യും.
ദന്തൽ ദിനത്തിൻ്റെയും വനിതാദിനത്തിൻ്റെയും ഭാഗമായാണ് അനാഥാലയങ്ങളിൽ സൌജന്യ വിതരണമെന്ന് ഐഡിഎ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.സന്തോഷ് കെ.തര്യൻ, സെക്രട്ടറി റജി.എം ജോൺ ട്രഷറർ ഡോ.ജേക്കബ് പി.ജോൺ, എന്നിവർ അറിയിച്ചു. തുടർന്ന് അങ്കണവാടി കുട്ടികൾക്ക് പഠനോപകരണ കിറ്റും പരിശീലന ക്ലാസ്സും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.