മല്ലപ്പള്ളി∙ വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങി. കടകളിൽ ചെളി നിറഞ്ഞ് കിടക്കുകയാണ്. കണക്ക് കൂട്ടിയതിലും വേഗത്തിലാണ് വെള്ളം കയറിയതെന്ന് വ്യാപാരികൾ പറഞ്ഞു. വീടുകളിലും ഗുരുതര സാഹചര്യമാണ്. സാധനങ്ങളൊന്നും മാറ്റാൻ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. 2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം കയറി. ഒരു ദിവസം കൊണ്ട് വെള്ളമിറങ്ങി.
