മുങ്ങിമരണങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായി സ്കൂള്‍തലത്തില്‍ നീന്തല്‍ പരിശീലനം തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സുരക്ഷ മുന്‍നിറുത്തി ശാസ്ത്രീയ പദ്ധതികളും ആധുനിക സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
