സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളിൽ 3659 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലൻസ് 82.6 ശതമാനം ആണ്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ ആന്റിബോഡിയുടെ അളവ് ഉയർന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു.
