കോട്ടയം: വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള തയാറെടുപ്പുകളായി. ജില്ലയിൽ 4653.13 ഹെക്ടറിലാണ് വിരിപ്പ് നെൽകൃഷി ചെയ്തിട്ടുള്ളത്. തയാറെടുപ്പുകൾ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കൂടിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതികളുടെയും യോഗം വിലയിരുത്തി.
