കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അവശ്യം വേണ്ട സഹായങ്ങൾ നൽകുന്നതിന് കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മേഖലകളിലും സഹായം എത്തിക്കാൻ കഴിഞ്ഞുവെന്ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗങ്ങൾക്ക് കേരള ബാങ്ക് നൽകുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
