ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ നിന്ന് ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ പുരസ്കാരം ഏറ്റുവാങ്ങി.
