മലപ്പുറം: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന് നിര്‍വഹിച്ചു. എത്ര മികച്ച ടൂറിസം കേന്ദ്രമായാലും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളില്‍ നിന്ന് അകറ്റും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ വൃത്തിയാക്കിയാക്കുക എന്നതല്ല, മറിച്ച് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കണം. ടൂറിസം ഭൂപടത്തില്‍ ജില്ലക്ക് അര്‍ഹമായ പ്രധാന്യം നല്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജില്ലാ വികസന കമ്മീഷണര്‍ പറഞ്ഞു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസന് അധ്യക്ഷനായി.
